LATEST

6/recent/ticker-posts

Header Ads Widget

അജിത് പവാറിൻ്റെ മരണം; വിമാനക്കമ്ബനി അധികൃതരെ ചോദ്യം ചെയ്തു, ഓഫീസില്‍ ഉദ്യോഗസ്ഥരുടെ പരിശോധന


ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുകയാണ്.
ദില്ലിയിലെ വിഎസ്‌ആർ വിമാനക്കമ്ബനി ഓഫീസിലെ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കമ്ബനി ഓഫീസില്‍ പരിശോധനയും നടത്തി. റോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവർ കമ്ബനി ഡയറക്ടർമാരായാണ്. വിഎസ്‌ആർ കമ്ബനി രാജ്യത്തെ വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സർവീസ് നടത്തുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ പവാറിന്റെ വിമാനവും മറ്റു നാല് പേരും ഉള്‍പ്പെടെയുള്ളവർ മരിക്കുന്ന ദുരന്തം സംഭവിച്ചത്.

അപകടസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. ബാരാമതിയിലെ സ്ഥലത്ത് ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം തെളിവുകള്‍ ശേഖരിച്ചു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയില്‍ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ വിദ്യാ പ്രതിഷ്ഠാൻ കോളേജില്‍ നടക്കുക. സംസ്കാര ചടങ്ങുകള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.

അപകടത്തെ തുടർന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി വ്യോമസേന ഏറ്റെടുക്കും. ഇതിനകം ഇവിടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കാൻ തുടങ്ങി. മഹാരാഷ്ട്ര സർക്കാർ നടത്തിയ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാനാകാതെ പോയതാണ് അപകടത്തിനിടയാക്കിയ പ്രധാന കാരണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്ലൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരും ലിയർ ജെറ്റ്-45 വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. കാർഷിക റാലി ഉള്‍പ്പെടെ ബാരാമതിയില്‍ നാല് പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്ന അജിത് പവാറിന്റെ യാത്രാ പദ്ധതി പൂർണ്ണമായും വിഫലമായി. രാവിലെ 8.10ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് 8.50ന് ലാൻഡിംഗ് നിശ്ചയിച്ചിരുന്നു. റണ്‍വേ തൊടുന്നതിന് മുൻപ് വിമാനം തകർന്നുവീണ് പൊട്ടിത്തെറി ഉണ്ടായിരുന്നുവെന്നും, അരമണിക്കൂർ വിമാനത്തിന് തീ കത്തി എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments