LATEST

6/recent/ticker-posts

Header Ads Widget

തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ഒമാനില്‍ ദാരുണാന്ത്യം


ഒമാന്‍|വടകര: മലയാളി യുവാവിന് ഓമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം. കോഴിക്കോട് വടകര വള്ളിക്കാട്ട് സ്വദേശി അൻസാർ (28) ആണ് ശ്വാസം മുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ അൻസാർ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഫുജൈറയിലെ മസാഫിയിലാണ് ദാരുണമായ സംഭവമുണ്ടായത്.

വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അൻസാറിന്റെ മൃതദേഹം മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.


Post a Comment

0 Comments