പെരിന്തൽമണ്ണ:
ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോള കോളജ് വാർഷിക രണ്ടാം സനദ് ദാന സമ്മേളനം സമാപിച്ചു. സനദ് ദാന സമാപന സമ്മേളനം കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പണ്ഡിതന്മാർ കാലോചിതമായ പ്രബോധനത്തിന് നേതൃത്വം നൽകുകയെന്ന് തങ്ങൾ പറഞ്ഞു.
പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി സനദ് ദാനവും തങ്ങൾ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി അധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ.
ബഹാഉദ്ധീ മുഹമ്മദ് നദ് വി സനദ് ദാന പ്രഭാഷണം നടത്തി.
ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഹബീബുള്ള തങ്ങൾ, സയ്യിദ് ബാപ്പുട്ടി തങ്ങൾ, മുദരിസ് ശരീഫ് ഫൈസി കാരക്കാട്,മഹല്ല് പ്രസിഡന്റ് സി.കെ മുഹമ്മദ് ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അഷ്‌റഫ് മൗലവി,റസാഖ് ഫൈസി പരിയാപുരം, ഉസ്മാൻ ദാരിമി, അബ്ദു ശക്കൂർ മദനി,ശമീർ ഫൈസി ഒടമല,കോളജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി, അബ്ബാസ് അൻവരി, ഷറഫുദീൻ ഫൈസി,സിദീഖ് റഹ്‌മാനി,പൊട്ടച്ചിറ വീരാൻ ഹാജി,കരീം മൗലവി,ഫാറൂഖ് ഹുദവി, ജലീൽ ഹുദവി, എ.കെ മുസ്തഫ, എൻ അബൂബക്കർ മാസ്റ്റർ, അഡ്വ നാസർ കാളമ്പാറ, ഒ അബ്ദുൽ ഹമീദ് ഹാജി, പി സി അബു ഹാജി, അബൂബക്കർ ദാരിമി, ഉമർ അഹ്‌സനി, സി. ടി നൗഷാദലി,സത്താർ മാസ്റ്റർ പങ്കെടുത്തു.
ഉച്ചക്ക് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും സ്‌ഥാന വസ്ത്ര വിതരണത്തിനും ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ധീ മുഹമ്മദ് നദ് വി നേത്യത്വം നൽകി.
നാഫിഅ് ഹുദവി തിരൂർ
മുഖ്യാതിഥിയായി.
ഫോട്ടോ: ഒടമല ശൈഖ് ഫരീ ഔലിയ ദഅവാ കോള കോളജ് വാർഷിക രണ്ടാം സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
0 Comments