LATEST

6/recent/ticker-posts

Header Ads Widget

സർക്കാർ അറിയിപ്പുകൾ



ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു 

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്.
ഒരു വര്‍ഷത്തോളമായി വയറുവേദനയായി ചികില്‍സയിലായിരുന്നു ഇവര്‍. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ. അഭി അശോക്, ഡോ. ഹസ്ന പാറയില്‍, ഡോ. ആശിഷ് കൃഷ്ണന്‍ (അനസ്തേഷ്യ), ഡോ. വി. ജയപ്രസാദ് (ജനറല്‍ സര്‍ജന്‍) എന്നിവര്‍ നേതൃത്വം നല്കി.

രണ്ടത്താണി സപ്ലൈകോ ഇനി മാവേലി സൂപ്പര്‍സ്റ്റോര്‍: ഉദ്ഘാടനം 14ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

രണ്ടത്താണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ നവീകരിച്ച് സൂപ്പര്‍സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 10 ന് ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ് ആദ്യ വില്പന നടത്തും.

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് നാളെ (വെള്ളി)

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നാളെ (വെള്ളി) രാവിലെ 11 മുതല്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് നല്‍കാം. ഫോണ്‍- 0471- 2308630.

മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാംപ്

വണ്ടൂര്‍ താലൂക്ക് ആശുപത്രി, തിരുവാലി ഹെല്‍ത്ത് ബ്ലോക്ക്-പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴില്‍ ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ജനുവരി 9, 10, 11 എന്നീ തിയ്യതികളില്‍ മെഗാ ക്യാന്‍സര്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാംപ് നടക്കും. ഫോണ്‍- 04931- 247378

മരപ്പണിക്കാര്‍ക്ക് സൗജന്യ ടൂള്‍കിറ്റ്: അപേക്ഷ ക്ഷണിച്ചു

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (കാഡ്കോ) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരായ കരകൗശലവിദഗ്ധരില്‍ നിന്നും സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി ജനുവരി 15. Kadcoclt1@gmail.com എന്ന മെയിലിലോ റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിലോ അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിര്‍ണ്ണയം. ഫോണ്‍-0495 2365254.

Post a Comment

0 Comments