അരീക്കോട് : കേരളയാത്ര സ്വീകരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം എസ്എസ്എഫ് അരീക്കോട് ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പ്രൗഢമായി. മഗരിബ് നിസ്കാര ശേഷം കുറ്റൂളിയിൽ നിന്ന് ആരംഭിച്ച മാർച്ച് അരീക്കോട് മമത ജംഗ്ഷനിൽ സമാപിച്ചു. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുഷ്താഖ് സഖാഫി വടക്കുമുറി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എസ്എസ്എഫ് അരീക്കോട് ഡിവിഷൻ പ്രസിഡന്റ് സൽമാൻ സഖാഫി, ജനറൽ സെക്രട്ടറി വി പി എം റാഷിദ്, ഫിനാൻസ് സെക്രട്ടറി സൽമാൻ ബുഖാരി, സെക്രട്ടറിമാരായ മുർഷിദ് സഖാഫി, സാബിത്ത്, ഷാഫികലി മാർച്ചിന് നേതൃത്വം നൽകി. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല പ്രവർത്തകസമിതി അംഗം രി ള് വാൻ ഇളയൂർ സമാപനത്തിൽ പ്രമേയ പ്രഭാഷണം നടത്തി. ഡിവിഷനിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
0 Comments