LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം




രാജാവ് പ്രജകള്‍ക്ക് നല്‍കിയ സല്‍ക്കാരത്തില്‍ എങ്ങിനെയോ വിഷം കലര്‍ന്നു. ധാരാളം ആളുകള്‍ കൊല്ലപ്പെട്ടു. ജനങ്ങളില്‍ പലരും രാജാവിനെതിരെ തിരിയുകയും കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്തു. കുറ്റബോധത്താല്‍ രാജാവ് നാട് വിട്ടു. ഗ്രാമാതിര്‍ത്തിയില്‍ എത്തിയ രാജാവിന് അവിടെ ഒരു വീട്ടുകാര്‍ അഭയം നല്‍കി. രാവിലെ ഉണര്‍ന്ന രാജാവ് അവിടെ ധ്യാനത്തിലിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടു. അവര്‍ ധ്യാനം ഉണര്‍ന്നപ്പോള്‍ തന്റെ പിതാവിനോട് ഇങ്ങിനെ പറഞ്ഞു: എനിക്കൊരു ദര്‍ശനമുണ്ടായി. ഒരു രാജാവ് ജനങ്ങള്‍ക്കൊരുക്കിയ വിരുന്നില്‍ വിഷപാമ്പ് ചാടി. അങ്ങിനെ ഒട്ടേറെപ്പേര്‍ മരിച്ചു. ജനങ്ങള്‍ രാജാവിനെതിരെ അപവാദങ്ങള്‍ പറഞ്ഞു. രാജാവിനെയാണോ, പാമ്പിനെയാണോ, വിളമ്പിയവരെയാണോ ശിക്ഷിക്കേണ്ടതെന്ന് ദൈവത്തിന് സംശയമായി. ഇതെല്ലാം കേട്ട രാജാവ് പെണ്‍കുട്ടിയോട് ചോദിച്ചു: ദൈവം ആരെയാണ് കുറ്റക്കാരനായി കണ്ടത്? അപ്പോള്‍ അവള്‍ പറഞ്ഞു: പരദൂഷണം പറഞ്ഞു നടക്കുന്ന ജനങ്ങളെ.. രാജാവിന്റെ മുഖത്ത് അപ്പോള്‍ ഒരു ആശ്വാസപുഞ്ചിരി വിരിഞ്ഞു. ശിക്ഷാനിയമത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതുകൊണ്ടുമാത്രമല്ല ഒരു കുറ്റം കുറ്റകൃത്യമാകുന്നത്, അത് മറ്റുളളവരില്‍ ഏല്‍പ്പിക്കുന്ന മുറിവുകൊണ്ടുകൂടിയാണ്. എല്ലാ ശാരീരിക മുറിവുകളും അതിവിദഗ്ദമായ ചികിത്സയിലൂടെ പാടുകള്‍പോലും അവശേഷിക്കാതെ ചിലപ്പോള്‍ സുഖപ്പെടുത്താന്‍ സാധിക്കും. പക്ഷേ, മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ചിലപ്പോള്‍ കാലത്തിനുപോലും പൂരിപൂര്‍ണമായി മാറ്റാന്‍ സാധിച്ചെന്ന് വരില്ല. അപവാദപ്രചരണം സമാനതകളിലില്ലാത്ത ക്രൂരതയായി മാറുന്നത് അതുകൊണ്ടാണ്. മുന്നില്‍ നിന്നും ആലിംഗനം ചെയ്യുന്നവരാണ് പിന്നില്‍ നിന്ന് അപമാനിക്കുന്നത് എന്നതാണ് അപവാദപ്രചാരണങ്ങളിലെ നിത്യസത്യം. - ശുഭദിനം .

Post a Comment

0 Comments